പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

കരിയാര്‍ സ്​പില്‍വേ-കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം


1187 ചിങ്ങം 8
കരിയാര്‍ സ്​പില്‍വേ-കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം സപ്തംബര്‍ നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വര്‍ഷങ്ങളായി താല്‍ക്കാലിക ഓരുമുട്ട് സ്ഥാപിക്കുന്ന ടി.വി.പുരം കോട്ടച്ചിറ ഭാഗത്ത് അന്ന് ഉച്ചയ്ക്ക് 12നാണ് മുഖ്യമന്ത്രി തറക്കല്ലിടുക. ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷനാകും. കേന്ദ്രസര്‍ക്കാരിന്റെ സഹായത്താല്‍ സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശപ്രകാരം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സ്​പില്‍വേ നിര്‍മിക്കുന്നത്. ഓരുവെള്ളം തടഞ്ഞുനിര്‍ത്തി കൃഷിയിറക്കുന്നതിന് സ്​പില്‍വേ സഹായകമാകും.

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ജന്മാഷ്ടമിഘോഷയാത്ര


ജന്മാഷ്ടമി ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി.വി.പുരം ഗ്രാമത്തില്‍ നടന്ന ഘോഷയാത്ര വര്‍ണ്ണാഭമായി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ശോഭായാത്രയില്‍ കൃഷ്ണവേഷധാരികളായ കുട്ടികള്‍ കൗതുകമുണര്‍ത്തി. നിശ്ചലദൃശ്യങ്ങളിലും കൃഷ്ണലീലകള്‍ നിറഞ്ഞുനിന്നു.

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഇന്റര്‍വ്യൂ 22 ന്1187 ചിങ്ങം 4
ടി.വി.പുരം ഗവ. സ്ക്കൂളില്‍ ഒഴിവുള്ള എച്ച്എസ്എ ഇംഗ്ലീഷ് അധ്യാപക  താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 22 നു രാവിലെ 11നു് കൂടിക്കാഴ്ചയ്ക്കു ഹാജരാവണം.

ലൈബ്രറി കെട്ടിടത്തിന് എട്ടു ലക്ഷം1187 ചിങ്ങം 4
ടി.വി.പുരത്തെ പണ്ഡിറ്റ്  കെ.പി.കറുപ്പന്‍ മെമ്മോറിയല്‍ പബ്ലിക്ക് ലൈബ്രറി ആന്‍ഡ് റീഡിംങ് റൂമിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ജോസ് കെ മാണി എം പി എട്ട് ലക്ഷം രൂപ അനുവദിച്ചു. ടി.വി.പുരം പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് കോട്ടച്ചിറ മേഖലയില്‍ തിങ്ങിപ്പാര്‍ക്കുന്ന മത്സ്യബന്ധനം തൊഴിലാക്കിയിരുന്ന ധീവര സമുദായാംഗങ്ങളുടെ വൈഞ്ജാനിക ഉന്നമനത്തിനായി 1945 ല്‍   
 സ്ഥാപിതമായ ലൈബ്രറി ഉദ്ഘാടനം ചെയ്തത് വടക്കുംകൂര്‍ രാജാവാണ്. വൈക്കം താലൂക്കിലെ ആദ്യ ലൈബ്രറിയാണിത്.
                

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും അഷ്ടമിരോഹിണി ഉത്സവവും

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും അഷ്ടമിരോഹിണി ഉത്സവവും    

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 13 മുതല്‍ 20 വരെ നടക്കും. 21ന് അഷ്ടമിരോഹിണി ഉത്സവവും ആഘോഷിക്കും. എന്‍.ബി. രമേശന്‍ മുളക്കുളമാണ് സപ്താഹാചാര്യന്‍.  13ന് നാലുമണിക്ക് വിഗ്രഹഘോഷയാത്ര പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് തുടങ്ങും. 6.30ന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍നമ്പൂതിരി ഭദ്രദീപ പ്രകാശനവും ഏഴിന് മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരി ധ്വജാരോഹണവും നിര്‍വഹിക്കും.  അഷ്ടമിരോഹിണി ഉത്സവദിനമായ 21ന് രാവിലെ പ്രത്യേക പൂജകള്‍, രാത്രി 9ന് നാടകം- ചെമ്പിലരയന്‍, 12.15ന് അഷ്ടമിരോഹിണി പൂജ എന്നിവയുണ്ട്.